എന്റെ വിദ്യാലയം


ഇതു രാജകൊട്ടാരമല്ല, പഴയ കെട്ടിട സമുച്ചയം
അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീ. ജവഹര്‍ലാല്‍ നെഹ്രുവിന്റെ സന്ദേശം.
IIT, Kharagpur പക്ഷികളുടെ കണ്ണിലൂടെ

ചിത്രങ്ങള്‍ക്കു കടപ്പാട്: DC++, Our LAN
ഇതു രാജകൊട്ടാരമല്ല, പഴയ കെട്ടിട സമുച്ചയം
അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീ. ജവഹര്‍ലാല്‍ നെഹ്രുവിന്റെ സന്ദേശം.
IIT, Kharagpur പക്ഷികളുടെ കണ്ണിലൂടെ
24 Comments:
സ്വാഗതം.
സ്വാഗതം, സ്വാഗതം.. (കുറച്ചു വൈകിപ്പോയി)
-വേര്‍ഡ് വെരിഫിക്കേഷന്‍ ഇടുന്നതിനെപ്പറ്റി എന്തു പറയുന്നു? അല്ലെങ്കില്‍ സ്പാമരനാം ബോട്ടുകാരന്‍ (കടപ്പാട് ദേവേട്ടന്‍, ശനിയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്)
ശ്ശോ, പുല്ലൂരാന്‍ ഈ കോപ്പിയടിപ്പരിപാടി ഇനീം നിര്‍ത്തീല്ലേ.. :)
പിന്നെ, പുല്ലൂരാനേ, എവിടംവരെയായി കാര്യങ്ങളൊക്കെ? യാഹൂലും സ്കൈപ്പപ്പീലുമൊക്കെ ഇപ്പം ലോഡ് ഭയങ്കര കൂടുതലാണെന്ന് കേള്‍ക്കുന്നല്ലോ? ജര്‍മ്മനീന്നുള്ള ബാന്‍ഡ് വിഡ്‌ത്താണത്രേ പ്രശ്നം.
വക്കാരീ,
"വക്കാരിമഷ്ടാ"യെപ്പറ്റി കേട്ടപ്പൊഴും അറിഞ്ഞപ്പൊഴും പണ്ടു യുറീക്കാ ന്നു പറഞ്ഞു ഓടിയ ആളെ ഓര്‍മ വന്നു.വക്കാരി അങ്ങനെ ആണെന്നൊന്നും ഞാന്‍ പറഞ്ഞില്ലാട്ടൊ, ചുമ്മാ ഒരു തമാശ
എന്തു വേര്‍ഡ് വെരിഫിക്കേഷനാ ഉദ്ദേശിച്ചെ? എനിക്കു മനസ്സിലായില്ല.
എല്ലാവര്‍ക്കും എന്റെ ഫോട്ടൊ ബ്ലോഗിലേക്കും അല്ലാത്ത ബ്ലോഗിലേക്കും സ്വാഗതം
നിലീനമേ... ഞാന്‍ അങ്ങിനെയോടി നെഞ്ചും തല്ലി വീണതിന്റെ കുറേ ഫോട്ടം അതുല്ല്യേച്ചി ഇട്ടിട്ടുണ്ട്...ഹെന്തു പറയാനാ, ഇപ്പോ അങ്ങിനെയൊന്നും പറ്റില്ല. പാപ്പാന്‍ തിരിച്ചു വന്നു.
അതേ, ബ്ലോഗിന്റെ സെറ്റിംഗ്‌സില്‍ ഫോര്‍മാറ്റിലോ മറ്റോ പോയാല്‍,കമന്റ്സില്‍ വേര്‍ഡ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യണോ വേണ്ടയോ എന്നൊരു ഓപ്‌ഷനുണ്ട്. എനേബിള്‍ ചെയ്തില്ലെങ്കില്‍ സ്പാം കമന്റ് അയക്കാന്‍ മുട്ടി നിക്കുന്നവന്മാര്‍ക്കൊക്കെ നല്ല ചാകരയായിരിക്കും. ഇപ്പോള്‍ നമ്മുടെ മലയാളം ബ്ലോഗുകളിലും ഇഷ്ടം പോലെ സ്പാമരന്മാരെ കാണുന്നു. വേര്‍ഡ് വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയാല്‍ നമ്മള്‍ കമന്റ് അയക്കുമ്പോള്‍ പേരിനും പാസ്‌വേഡിനും പുറമേ വേര്‍ഡ് വെരിഫിക്കേഷനും കൂടി ടൈപ്പു ചെയ്യണം. അതിനെ കവച്ചുവെയ്ക്കാനുള്ള വിദ്യ കണ്ടുപിടിച്ച് ഒരു സ്പാമരനും ഇതുവരെ യുറേക്കാ എന്നുവിളിച്ച് ഓടിയിട്ടില്ലാ എന്നാണ് ചരിത്രം പറയുന്നത്. അതുകൊണ്ട് കമന്റ്സിന് വേര്‍ഡ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുന്നതായിരിക്കും നല്ലത് എന്നാണ് വിദഗ്‌ദമതം.
രണ്ടുപുറത്തില്‍ കവിയാതെ ഉപന്യസിക്കുക എന്ന തോമസ് പാല ഫലിതക്കഥ ഓര്‍മ്മ വരുന്നു. പറയേണ്ട കാര്യങ്ങള്‍ ചുരുക്കിപ്പറയാന്‍ ഇനിയെന്നു പഠിക്കും.......... :(
ചുരുക്കി എഴുത്ത് >പഴേ പ്രീഡിഗ്രീ ആന്‍സര്‍ പേപ്പര്‍ വാല്യുവേഷന്‍ തമാശ പത്രത്തില്‍ വന്നത്
ചോ: ഗാന്ധിജിയുടെ അന്ത്യ നിമിഷങ്ങള്‍ ചുരുക്കി വിവരിക്കുക
ഉ: ഠേ ഠേ. റാം റാം.
ദേവേട്ടാ.......എനിക്കിഷ്ടായി.....ഗാന്ധിജീടെ അന്ത്യ നിമിഷത്തിന്റെ വിവരണം. മുന്‍പെങ്ങും കേട്ടിട്ടില്ല്യായിരുന്നു. അതു വായിച്ച്, ഞാന്‍ എന്റെ ക്യുബിക്കിളില്‍ നിന്നു പുറത്തെറങ്ങി, സഹപ്രവര്‍ത്തകരില്‍ ചിലരോട് ഗാന്ധിജിയുടെ അന്ത്യ നിമിഷത്തെ ചുരുക്കി വിവരിക്കാന്‍ പറഞ്ഞിട്ടവര്‍ക്കാര്‍ക്കും ഒരു പിട്യേം കിട്ടിയില്ല......അപ്പോ ഞാന്‍ പറഞ്ഞു.
ഉ: ഠേ ഠേ. റാം റാം.
കലക്കി.......എനി കുറച്ച് പണിചെയ്യാം ല്ലെ?
welcome nieenam. nice to see you around us.
-----
വക്കാരിയേ ദേ ഇങ്ങനെ പറ :
മകന്‍ : അച്ഛാ ഞാന്‍ ഒരു പമ്പിനേ കണ്ടു.
അച്ഛന്‍ : പമ്പ് അല്ലടാ... നീട്ടി പറയടാ..
മകന്‍ : അത് പാടം വിടര്‍ത്തി
അച്ഛന്‍ : ടാ, പടമല്ലട, നീ ചുരുക്കി പറയടാ.
മകന്‍ : അത് പഞ്ഞു പോയീ
അച്ഛന്‍ : ടാ ഇത് നീട്ടി തന്നെ പറയണം... പാാഞ്ഞു പോയി..
ഓ... ഇനി അടുത്ത തവണയാവട്ടെ അച്ഛാ..
എനിക്കു വയ്യായേ... ഠോ ഠോ യും പമ്പും, പാടോം, പഞ്ഞും....
തോമസ് പാല രണ്ടുപുറത്തില്‍ പറഞ്ഞിരുന്നത്:
രണ്ടുപുറത്തില്‍ കവിയാതെ ഉപന്യസിക്കുക:
നമുക്കെല്ലാവര്‍ക്കും ഇപ്പോള്‍ത്തന്നെ ഒരു പുറം ഉണ്ട്. ഈ ഒരുപുറത്തില്‍ കവിയുന്നതുതന്നെ വളരെ ബുദ്ധിമുട്ടാണ്. അപ്പോള്‍ രണ്ടുപുറമായാലത്തെ അവസ്ഥ അതീവ ഗുരുതരമാണ്. ഉദാഹരണത്തിന് പുറം ചൊറിയണമെന്നു വെക്കുക......
..ന്നോ മറ്റോ ഒക്കെയായിരുന്നു. മറന്നുപോയി സാര്‍.
എനിക്കു വയ്യായേ... ഠോ ഠോ യും പമ്പും, പാടോം, പഞ്ഞും....
തോമസ് പാല രണ്ടുപുറത്തില്‍ പറഞ്ഞിരുന്നത്:
രണ്ടുപുറത്തില്‍ കവിയാതെ ഉപന്യസിക്കുക:
നമുക്കെല്ലാവര്‍ക്കും ഇപ്പോള്‍ത്തന്നെ ഒരു പുറം ഉണ്ട്. ഈ ഒരുപുറത്തില്‍ കവിയുന്നതുതന്നെ വളരെ ബുദ്ധിമുട്ടാണ്. അപ്പോള്‍ രണ്ടുപുറമായാലത്തെ അവസ്ഥ അതീവ ഗുരുതരമാണ്. ഉദാഹരണത്തിന് പുറം ചൊറിയണമെന്നു വെക്കുക......
..ന്നോ മറ്റോ ഒക്കെയായിരുന്നു. മറന്നുപോയി സാര്‍.
Very nice photographs, congratulation!!!
വക്കാരീ,
ഈ കുരുട്ടു ബുദ്ധി പറഞ്ഞുതന്നതിനു പെരുത്തു നന്ദിയുണ്ടുട്ടോ.സ്പാമരന്മാര്‍ക്കുള്ള എല്ലാ loop holesഉം അടച്ചു കഴിഞ്ഞു എന്ന വിശ്വാസത്തിലാ ഞാന്‍.
അമ്മൊ!!! നിങ്ങള്‍ടെ ഡിസ്കഷന്‍ വായിച്ചു ചിരിചിരിചു മണ്ണു കപ്പി.
എല്ലാവര്‍ക്കും നന്ദി.
വാക്കാരീ തോമസ് പാലായുടെ “അടി എന്നടി കാമാച്ചി”ഓര്‍മ്മയുണ്ടോ?
വാവച്ചനും അന്നമ്മേം ഫോറിനീന്ന് നാട്ടില് വന്നതും നാട്ടില്‍കൂടെ സായിപ്പന്മാരെപ്പോലെ ട്രൌസറും ബനിയനും ഇട്ടു നടന്നതും കുതിരേ മേടിച്ചതും ഒക്കെ..
ഒരു ദിവസം സ്ഥലത്തെ പ്രൈമറി സ്കൂളിലെ പിള്ളാരേം കൂട്ടി റ്റീച്ചറു കുതിരേനെ കാണിക്കാനായി വാവച്ചന്‍റെ വീട്ടില് വന്നു. അപ്പോ അന്നമ്മ ട്രൌസറിട്ടോണ്ട് കുനിഞ്ഞു നിന്ന് കുതിരക്കു പാത്രത്തിലെ പിണ്ണാക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കുയും കുതിര സേം പാത്രത്തീന്ന് വെള്ളം കുടിക്കുകയുമായിരുന്നു.
രണ്ടു പേരുടെയും ബാക്ക് സൈഡ് മാത്രം കണ്ട കുട്ടികള് റ്റീച്ചറിനോടു ചോദിച്ചു:
റ്റീച്ചറേ, ഇതിലേതാ കുതിര??
കെമോണാച്ചേ?
ഇതൊന്നും അല്ല വേണ്ടത്, ബംഗാളിലെ പൂത്ത കടുകിന്‍ പാടങ്ങളും, മഴമാറാത്ത, മറുകരകാണാത്ത വയലുകളും, ഓ മാചീരേ പാടുന്ന തോണിക്കാരനേയും, ദുര്‍ഗ്ഗാദേവി ഒഴുകിപോകുന്ന കാളീഘട്ടുകളും,തെരുവിലിരുന്ന് നജികേതസും, ചന്ദ്രബിന്ധുവും, ഭൂമിയും പാട്ടുകള്‍ പാടുന്നതും ഒക്കെ ഞങ്ങള്‍ക്കായി പകര്‍ത്തുക.
വെമ്പള്ളീ... തോമസ് പാലേട്ടന്റെ പള്ളിക്കൂടം കഥകള്‍ എത്ര തവണയാ വായിച്ചാര്‍ത്തുചിരിച്ചിരിക്കുന്നത്... പക്ഷേ എല്ലാം മറന്നുപോയി. അവിടേം ഇവിടേം കുറച്ചൊക്കെ മാത്രം ഓര്‍ക്കുന്നുണ്ട്. ഒരു സാര്‍ തല്ലാന്‍ പിടിച്ചാല്‍ ചെയ്യേണ്ട വിദ്യ. സാറുമായി മസിലുപിടിക്കുക. സാര്‍ കൈ നീട്ടാന്‍ പറഞ്ഞാല്‍ നീട്ടാണ്ടിരിക്കുക. സാറ് കൈയ്യേല്‍ പിടിച്ചാല്‍ കൈ പുറകോട്ടു വലിക്കുക. സാര്‍ ആഞ്ഞുവലിച്ചാല്‍ പുറകോട്ട് അതിലും ആഞ്ഞു വലിക്കുക. പത്തി നിവര്‍ത്താന്‍ പറഞ്ഞാല്‍ നിവര്‍ത്താതിരിക്കുക. അവസാനം സാറ് ലവന്റെ വിരലുകളൊന്നായി നിവര്‍ത്തി നിവര്‍ത്തി ക്ഷീണിച്ചവശനായി കസാലയിലിരുന്നിട്ട് പറയും..
“ങാഹാ എന്നോട് മസിലുപിടിക്കാനൊന്നും നോക്കേണ്ട. ഇപ്പോ കണ്ടോ ആരാ ജയിച്ചേന്ന്. ങു..ഹൂം. ബെഞ്ചിപ്പോയിരിക്കടാ”
പിന്നെ ഈച്ചക്കാശു കളിക്കുന്ന തോമാ സാറും ഇന്ത്യേടെ മാപ്പു കാണിച്ച ടീച്ചറും..
നിലീനമേ, ഒന്നെങ്കില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ ആശാന്റെ ---ക്ക് ന്നാണല്ലേ പ്രമാണം. പ്രണാമം.
കമന്റ് മോഡറേഷനൊക്കെ മന്‍ജിത്ത് വിക്കിക്കിസ്സിനുമാത്രം ഇടുന്ന ഏറ്റവും അങ്ങേയറ്റത്തെ പരിപാടിയാണെന്നാണ് വിക്കിപ്പീടികയില്‍ പറഞ്ഞിരിക്കുന്നത്. കമന്റ് മോഡറേഷനൊക്കെയിട്ടാല്‍ പിന്നെ ഉരുളയ്ക്ക് തോരന്‍ പോലത്തെ മറുപടിക്കമന്റുകളൊന്നും വരില്ല. നിലീമ അല്ലേല്‍ ലിതിറ്റ്നെ മുന്നില്‍ത്തന്നെ കുത്തിയിരുന്ന് ഓരോ കമന്റും വരുമ്പോ തുറന്ന് വായിച്ച്, പിന്നെ ഒന്നൂടെ വായിച്ച്, ബ്ലോഗു തുറന്ന്, തൂത്തു തുടച്ച്, എടുത്ത് വെച്ച്... ന്തൊരു പാട്.
പിന്നെ അന്തോണിച്ചേട്ടനെ പഠിക്കകത്തു കയറ്റീല്ലെങ്കില്‍ ബിന്ദൂനെപ്പോലുള്ളോരൊക്കെ എന്തു ചെയ്യും എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. വീയെസ്സിന് ബ്ലോഗില്ലെങ്കിലും ഇനി നിലീമയുടെ ബ്ലോഗില്‍ ഒരു ക്ലമന്റലി വെക്കണമെന്നു തോന്നിയാല്‍, പാവം മുഖ്യനൊക്കെയായിരിക്കുകയല്ലേ. വിയെസ് അച്ച്യുതന്ദാനന്ദന്‍ എന്നൊക്കെ പറഞ്ഞ് ബ്ലോഗൊക്കെ തുടങ്ങി, പിന്നെ നിലീമയുടെ ബ്ലോഗില്‍ വന്ന്, യൂസെര്‍ നേമും ഓസ്സിനുപാസ്സും ഒക്കെ കൊടുത്ത്,... പാവം അദ്ദേഹത്തിന് അതിനൊന്നും സമയമുണ്ടാവൂല്ല.
ആ അനോണിയേം കൂടെ കേറ്റെന്ന്. ഭാവിയില്‍ ഒത്തിരി ശല്ല്യക്കാരായ അന്തോണികള്‍ വരികയാണെങ്കില്‍........
വ്യാര്‍ഡ് വെരിഫൈക്കേഷന്‍ മതീന്നേ... സ്പാമരനൊക്കെ അവിടെ ഒതുങ്ങിക്കൊള്ളും. ടി.ജീ രവി സ്റ്റൈലില്‍ കാര്യം ഞാനേറ്റൂന്ന്....
...ന്നൊന്നും ഞാന്‍ പറയൂല്ലാ
തുളസീ,
ആമി ഭാലൊ ആച്ചേ!
ദേ, പറഞ്ഞു പറഞ്ഞു എന്നെക്കൊണ്ടു ഇതിടീപ്പിച്ചിട്ട് കാലുവാരല്ലേ. എനിക്കു സമയം തരു.
തുളസീടെ ആഗ്രഹം പോലെ ഞാന്‍ ശ്രമിക്കാം.
ങൂം..ങൂം...ഹാരീസ്സും ചെദ്ദീസും, ഗോള്‍മാര്‍ക്കറ്റും ടെക്കുമാര്‍ക്കറ്റും സഹാറേം..മാമീടെ കടേം....
വക്കാരീ, അന്നെക്കൊണ്ടു ഞാന്‍ തോറ്റു.
ഇന്നു മാത്രേ കിട്ടീട്ടുള്ളു എനിക്കു കമന്റ്സിന്റെ ചാകര, വക്കാരി പ്രഭാവമണോ കാരണം?
അയ്യോ! വക്കാരീ, ഇതെങ്ങനെ അറിയാം?
ഇവിടെയാ പഠിച്ചേ?
ഗോള്‍ മാര്‍ക്കറ്റ് അല്ല; ഗോള്‍ ബസാര്‍.
എവിടെ ആയിരുന്നു വാസം. JCB, Patel, Azad, Nehru, LLr or VS
നിലീനമേ...ഞാന്‍ വലിയൊരു സംഭവം തന്നെ..
..ആണെന്നാ ഓര്‍ത്തത്. ഒന്നുമല്ലന്ന് മനസ്സിലാക്കാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല.
(കമന്റുസെറ്റിംഗിനെ പറ്റി പറഞ്ഞത് എന്റെ പേഴ്‌സണല്‍ അഭിപ്രായം മാത്രമാണു കേട്ടോ-ലെവനിതെവിടുന്ന വരുന്നവനാടാ, ഇതൊക്കെ പറയാന്‍ ലെവനാരടാ എന്നൊന്നും തോന്നിയേക്കരുതേ. ഔചിത്യബോധക്ലാസ്സില്‍ ഈയിടെ ചേര്‍ന്നതേ ഉള്ളൂ. ഒക്കെ പഠിച്ചു വരുന്നു. ഭയങ്കര പാട്)
(ദേവന്‍, വക്കാരി, അതുല്യ, വെമ്പള്ളി -- എല്ലാരും ഒന്നിനൊന്നു മെച്ചം. ചിരിച്ചു തല കീറാന്‍ ഈ ഞങ്ങളും)
സ്വാഗതം..
നിനക്ക് വേരെ പണിയൊന്നുമില്ലെ കുഞ്ഞേ
Post a Comment
<< Home