Monday, May 15, 2006

തുളസിക്കു വേണ്ടി.കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പാടം.
ബംഗാളിലെയല്ലട്ടോ തുളസീ,ഇതു ആന്ധ്രയിലെ.
Train-ഇല്‍ നിന്നൊരു കാഴ്ച
കടപ്പാട്‌: എനിക്ക്‌ തന്നെ

17 Comments:

Blogger സാക്ഷി said...

ദാ ഇവിടേം പച്ച.
ആനന്ദലബ്ദിയ്ക്കിനിയെന്തു വേണം.
അപ്പൊ കേരളത്തിനുപുറത്തെ പച്ചപ്പിനും ഭംഗിയുണ്ടല്ലേ. ;)
മനോഹരമായിട്ടുണ്ട് നിലീനം.

10:47 AM  
Anonymous Anonymous said...

എന്നാലും തെങ്ങില്ലല്ലോ? ഒഹ്, ഇതു ആന്ധ്ര ആണു അല്ലെ? തമിഴനാടും ആന്ധ്രയും ഒക്കെ പച്ച കളര്‍ ആവുംബോല്‍ കേരളത്തില്‍ മരം ഒക്കെ വെട്ടുവാണു. കഷ്ടം!

11:00 AM  
Blogger പാപ്പാന്‍‌/mahout said...

"അക്കാനി കാച്ചി, പതനിയാക്കി
ഇന്നും കരിപ്പെട്ടിയുണ്ടാക്കി
കൊമ്പില്‍‌ക്കിലുക്കം കെട്ടി
പുള്ളരിങ്ങാപ്പന്തുരുട്ടി
ലാടം വെച്ച കുഞ്ഞിക്കുളമ്പ-
ടിച്ചോടിക്കോ കാളേ മടിക്കാതെ“ എന്ന പുരാണം വായിച്ചിട്ടില്ലേ?

2:51 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

ഹരിതം, മനോഭിരാമം!!!

നല്ല ഭംഗി, നിലീനം.. കേരളവുമായി കിടപിടിക്കുന്ന പച്ചപ്പ്!!

8:29 PM  
Blogger കണ്ണൂസ്‌ said...

== nannaayirikkunnu

8:58 PM  
Anonymous Anonymous said...

നന്ദി,
ബംഗാളില്‍ വയലുകള്‍ക്ക്‌ നടുവില്‍ പനയ്ക്ക്‌ പകരം മുളംകാടുകള്‍. ഒരിക്കള്‍ ഒരു മഴക്കാലത്ത്‌ സിലിഗുരുയില്‍ വെച്ച്‌ ട്രെയിന്‍ സമരക്കാര്‍ തടഞ്ഞു.ഉച്ചയ്ക്ക്‌ മുന്‍പേ സമരം തീരില്ല എന്നുറപ്പുള്ളത്‌ കൊണ്ട്‌,ഇറങ്ങി അലഞ്ഞു നടന്നു ബംഗാളി ഗ്രാമങ്ങളിലൂടെ കൂട്ടിന്‌ കുറേ ബി.എസ്‌. എഫ്‌ ജാവാന്മാരുമുണ്ടായിരുന്നു. നോക്കാത്താ ദൂരത്തോളം പരന്ന്‌ കിടക്കുന്ന വയലുകളും,മുളംകാടുകളും ചെറു തടാകങ്ങളും... അതൊരനുഭവമായിരുന്നു. ബംഗാളില്‍ നിനും കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു

9:37 PM  
Blogger Jo said...

Aha? ippo naattilekkaalum pacchappu Andhrayilokkeyaanalle? :-)

10:37 PM  
Blogger kumar © said...

നാട്ടിലെ പച്ചയൊക്കെ നരച്ചുപോയി ജോ. കര്‍ണാടകത്തിലും തമിഴ് നാട്ടിലെ ചില പ്രദേശങ്ങളിലും നല്ല കിളുന്നു പച്ചകാണാം.
ഇപ്പോള്‍ ആന്ധ്രയിലും കണ്ടു. (തുളസിക്ക് കാട്ടിക്കൊടുക്കുമ്പോള്‍ ഇടിച്ചുകയറി കണ്ടു)
മനോഹാരിത കാട്ടിത്തന്ന കണ്ണുകള്‍ക്ക് നന്ദി.

1:20 AM  
Blogger ദേവന്‍ said...

പാടശേഖരന്‍ പിള്ള (ക്രെഡിറ്റ്‌ വീക്കെയെന്നിന്‌) ഗംഭീരമായി നിലീനേ.. ആന്ധ്രാ പച്ചരിപ്പാടങ്ങള്‍.. നറുമണമുള്ള അന്നപൂര്‍ണ്ണയും പൊന്നിയും വിളയുന്ന വാറങ്കല്‍, കൊണ്ടപ്പള്ളി, മിരിയാലഗുഡ, ഗുണ്ടൂര്‍.. നൊവാള്‍ജിയ ഗാരു വരുന്നു...

1:28 AM  
Blogger ദേവന്‍ said...

ഓ ആന്ധ്രയുടെ അഭിമാനമായ നന്ദ്യാലാ സോനാ മസൂരി അരി മറന്നു പൊയി.. പ്രായശ്ചിത്തമായി കുറേ ആന്ധ്രാ വിഭവങ്ങള്‍ ഇതാ, ക്രെഡിറ്റ്‌ ആ സൈറ്റ്‌ കുത്തിയിരുന്ന് എഴുതിയുണ്ടാക്കിയ സര്‍വ്വ നന്ദലാലാക്കാര്‍ക്കും
http://www.nandyala.org/mahanandi/archives/category/5/rice/sona-masuri-rice/

1:36 AM  
Blogger അതുല്യ said...

പച്ചപ്പ്‌ നന്നായി.

ട്രെയീന്‍ ചെയിന്‍ വലിച്ച്‌ നിര്‍ത്തിയോന്ന് ഒരു സംശയം. ഈശ്വരാ ഫ്ലാറ്റിലു നിന്ന് രാത്രി ഒരു ചന്ദ്രനേ പകര്‍ത്തീട്ട്‌ ചന്ദ്രനേതാ മാനമേതാ എന്ന് അറിയാത്ത നിലയിലായി. കുമാറെ എന്റെ പരീക്ഷണ ഫോട്ടം കൈയിലുണ്ടെനില്‍ ഒന്ന് ഇട്ടേ..

1:49 AM  
Blogger Vempally|വെമ്പള്ളി said...

നാട്ടിലെത്തി ഫോട്ടോ എടുത്താല് നല്ല ഭംഗിയാണ് കാണാന് ഹരിത മനോഹര കേരളം എന്നല്ലെ.. തമിഴ്നാട്ടുകാരും മറ്റും വെള്ളമൊക്കെ കൊണ്ടുപോയി പച്ചയാക്കിക്കൊണ്ടിരിക്കുന്നു.. പച്ചക്കെന്നും നല്ല ഭംഗി തന്നെ. ഇവിടെക്കണ്ട പൂക്കള് ഞാനും നിങ്ങളെ കാണിക്കട്ടെ.. പച്ചപ്പില്ലെങ്കിലും http://videshipookkal.blogspot.com/

2:47 AM  
Blogger Nileenam said...

എവിടെ ആയാലും പച്ച പച്ചെന്നല്ലോ!
അതെയ്‌, ഞാനൊരു രഹസ്യം പറഞ്ഞോട്ടെ, ഈ അന്ധ്രക്കാര്‍ക്ക്‌ ഈ പച്ച കിട്ടണതേ ഈ മണ്‍സൂണ്‍ കാലത്തു മാത്രേള്ളൂ. അതു കഴിഞ്ഞാല്‍ പിന്നേം ചങ്കരന്‍ തെങ്ങിമ്മേല്‌. അവിടത്തുകാരാരെങ്കിലും ഉണ്ടെങ്കി മിണ്ടണ്ട.

അതുല്യേച്ചീ,
ട്രയിന്‍ പിടിച്ചു നിര്‍ത്തേണ്ടിയൊന്നും വന്നില്ല, ചില സമയം ആശാന്‍ ഏങ്ങിയേങ്ങി ഒരു പോക്കുണ്ടല്ലോ. അപ്പൊ ഒത്തു കിട്ടി ഈ പോട്ടോം,

കുമാറേട്ടാ,
തുളസിക്ക്‌ മാത്രായിട്ടു കാണിച്ചു വിചാരിക്കണ്ടാാാ. അങ്ങോര്‍ക്ക്‌ നല്ല കെട്ടിടങ്ങളു കാണിച്ചു കൊടുക്കാന്നു വിചാരിപ്പം പച്ചേ പച്ചേ ന്ന് ഒരേ മുറവിളി. ഏങ്കിപ്പിന്നെ ഇതങ്ങടിരിക്കട്ടേന്നു കരുതി.ന്താ ചെയ്യാ!

1:23 AM  
Blogger ഡ്രിസില്‍ said...

സന്ദര്‍ശിക്കാന്‍ വൈകി.. മനോഹരമായ ചിത്രം. :)

3:16 AM  
Blogger nalan::നളന്‍ said...

ഇതൊന്നും ട്രയിനില്‍ നിന്നു കണ്ടാല്‍ പോരാ!! ഇറങ്ങി കിടന്നു തന്നെ കാണണം നിലീനാ കുലീനാ (കളിയാക്കിയതല്ല കേട്ടോ)

12:11 PM  
Blogger saptavarnangal said...

നിലീനം,

നല്ല പച്ച നിറം..
നല്ല ചിത്രങ്ങള്‍...

11:14 PM  
Blogger നിരക്ഷരൻ said...

രസ്യൻ പടങ്ങൾ, രസ്യൻ പാടങ്ങൾ.. :)

6:21 AM  

Post a Comment

Links to this post:

Create a Link

<< Home